¡Sorpréndeme!

സാമ്പത്തികതട്ടിപ്പ് കേസിലെ സത്യാവസ്ഥ ,ബിനോയുടെ പ്രതികരണം| Oneindia Malayalam

2018-01-26 80 Dailymotion

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെയുള്ള ആരോപണങ്ങള്‍ ദുബായ് കോടതിയുടെയും പോലീസിന്റെയും ക്ലീന്‍ സര്‍ട്ടിഫിക്കറ്റോടെ ഇല്ലാതായിരിക്കുകയാണ്. എന്നാല്‍ കോടതിയുടെ ചില പരാമര്‍ശങ്ങളും ബിനോയുടെ ചില പരാമര്‍ശങ്ങളും ചേര്‍ത്ത് വായിക്കുമ്പോള്‍ പൊരുത്തപ്പെടാതെ കിടക്കുന്ന കാര്യങ്ങള്‍ നിരവധിയുണ്ട്. ബായ് കോടതിയുടെ രേഖയില്‍ ഇന്നേവരെ ഈ വ്യക്തിക്കെതിരായോ ഈ വ്യക്തിയോ ദുബായിലെ കോടതികളില്‍ കേസൊന്നും ഫല്‍ ചെയ്തിട്ടില്ല എന്നാണ്. ദുബായ് പോലീസ് പറഞ്ഞിരിക്കുന്നത് ബിനോയിക്കെതിരെ ക്രിമിനല്‍ കേസൊന്നും നിലവില്ലെന്നാണ്. പോലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും ബിനോയിക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍ നേരത്ത തനിക്കെതിരെ കേസുണ്ടായിരുന്നു എന്നാണ് പറഞ്ഞിരുന്നത്.കോടതിയുടെ രേഖകളില്‍ കേസില്ലെങ്കില്‍ ബിനോയ് നാട്ടിലേക്ക് കടന്നത് എന്തിനാണെന്ന സംശയം ബാക്കിയാണ്. കേസുണ്ടായിരുന്നെന്നും 60000 ദിര്‍ഹം പിഴയടച്ച് കേസ് ഒത്തുതീര്‍പ്പാക്കിയെന്നും കഴിഞ്ഞ ദിവസം ബിനോയ് പറഞ്ഞിരുന്നു.